എല്ലാം സർപ്ലസ്... ഇത് സതീശൻ സർക്കാരിൻ്റെ സപ്ലൈകോ സർപ്രൈസ്

എല്ലാം സർപ്ലസ്...  ഇത് സതീശൻ സർക്കാരിൻ്റെ സപ്ലൈകോ സർപ്രൈസ്
Aug 26, 2026 06:46 AM | By PointViews Editor

തിരുവനന്തപുരം: സപ്ലൈകോ ഓണം വിപണിയിൽ സർവകാല റെക്കോഡ് വിറ്റുവരവ്. 422.17 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവാണ് നേടിയത്. 2026 ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തെ കണക്കാണിത്. ഇതിൽ 153.49 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വ വിൽപ്പനയിലൂടെയും, 268.89 കോടി രൂപ നോൺ-സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയുമാണ് ലഭ്യമായത്.കഴിഞ്ഞ വർഷത്തെ (2025) ഓണക്കാലത്തെ 35 ദിവസത്തെ ആകെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു (സബ്സിഡി: 180.03 കോടി, നോൺ-സബ്സിഡി: 205.11 കോടി). മുൻവർഷത്തെ അപേക്ഷിച്ച് സപ്ലൈകോയുടെ വിറ്റുവരവിൽ വൻ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.മിക്ക സബ്‌സിഡി സാധനങ്ങള്‍ക്കു വില വര്‍ധിപ്പിക്കാതെയും പലതിനും വിലകുറച്ചിട്ടും ഈ നേട്ടത്തിലെത്താനായത് ജനങ്ങള്‍ സപ്‌ളൈകോയെ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ആശ്രയിച്ചതിനാലാണ്. 13 അവശ്യ സബ്സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ചില്ല. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് തുടങ്ങിയവയ്ക്ക് സബ്സിഡി നിരക്ക് കുറച്ചു നൽകി. ശബരി സബ്സിഡി വെളിച്ചെണ്ണയുടെ 20 രൂപ കുറച്ചു നൽകി.(കഴിഞ്ഞ വര്‍ഷം വെളിച്ചെണ്ണയില്‍നിന്നു മാത്രം 100 കോടിയാണ് ലഭിച്ചിരുന്നത്). സംസ്ഥാനത്തൊട്ടാകെ 3 മെഗാ ട്രേഡ് ഫെയറുകൾ, 11 ജില്ലാ ഫെയറുകൾ, 126 അസംബ്ലി ഫെയറുകളിലുമായി 40 ലക്ഷത്തിലധികം പേരാണെത്തിയത്.

Everything is surplus... This is Satheesan Sarkar's Supplyco surprise.

Related Stories
കൊട്ടിയൂരിൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; സജീവ് നായർ-അനീഷ് ചാക്കോ സഖ്യം ജേതാക്കൾ

Sep 14, 2026 11:34 AM

കൊട്ടിയൂരിൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; സജീവ് നായർ-അനീഷ് ചാക്കോ സഖ്യം ജേതാക്കൾ

കൊട്ടിയൂരിൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; സജീവ് നായർ-അനീഷ് ചാക്കോ സഖ്യം...

Read More >>
രണ്ട് ബസുകൾ ഒരേ സമയം ചുരത്തിൽ വച്ച്  തകരാറിലായി . ബോയ്സ് ടൗൺ റോഡിൽ ഗതാഗതം തടസപ്പെട്ടു.

Sep 14, 2026 10:55 AM

രണ്ട് ബസുകൾ ഒരേ സമയം ചുരത്തിൽ വച്ച് തകരാറിലായി . ബോയ്സ് ടൗൺ റോഡിൽ ഗതാഗതം തടസപ്പെട്ടു.

രണ്ട് ബസുകൾ ഒരേ സമയം ചുരത്തിൽ വച്ച്. തകരാറിലായി. ബോയ്സ് ടൗൺ റോഡിൽ ഗതാഗതം...

Read More >>
ഷഡാധാര പൂജ നടത്തി.

Sep 14, 2026 10:22 AM

ഷഡാധാര പൂജ നടത്തി.

ഷഡാധാര പൂജ...

Read More >>
മന്ത്രി കറക്ടാ, പക്ഷെ കേന്ദ്രം ?

Sep 7, 2026 11:19 AM

മന്ത്രി കറക്ടാ, പക്ഷെ കേന്ദ്രം ?

മന്ത്രി കറക്ടാ, പക്ഷെ കേന്ദ്രം...

Read More >>
പോലീസ് ഗെയിംസ് ആൻ്റ് അത്ലറ്റിക്സ് ദീപശിഖ പ്രയാണത്തിന് കണ്ണൂർ റൂറൽ പോലീസ് സ്വീകരണം നൽകി.

Sep 6, 2026 10:58 AM

പോലീസ് ഗെയിംസ് ആൻ്റ് അത്ലറ്റിക്സ് ദീപശിഖ പ്രയാണത്തിന് കണ്ണൂർ റൂറൽ പോലീസ് സ്വീകരണം നൽകി.

പോലീസ് ഗെയിംസ് ആൻ്റ് അത്ലറ്റിക്സ് ദീപശിഖ പ്രയാണത്തിന് കണ്ണൂർ റൂറൽ പോലീസ് സ്വീകരണം...

Read More >>
വീട്ടുമുറ്റങ്ങൾ സന്ദർശിക്കുന്ന കാട്ടു കൊമ്പൻ താഴെ പാൽച്ചുരത്തെ ഉന്നതികളിലെത്തി

Sep 5, 2026 06:30 AM

വീട്ടുമുറ്റങ്ങൾ സന്ദർശിക്കുന്ന കാട്ടു കൊമ്പൻ താഴെ പാൽച്ചുരത്തെ ഉന്നതികളിലെത്തി

വീട്ടുമുറ്റങ്ങൾ സന്ദർശിക്കുന്ന കാട്ടു കൊമ്പൻ താഴെ പാൽച്ചുരത്തെ...

Read More >>
Top Stories